Monday, December 14, 2009

കുട്ടപ്പായി

റബ്ബര്‍ തോട്ടവും മൊട്ടക്കുന്നുകളും പള്ളിപരിസരത്തെ പെണ്‍കിടാങ്ങളും പാല്‍ക്കാരി മറിയാമ്മ ചേട്ടത്തിയും ........ അതായിരുന്നു കുട്ടപ്പായിയുടെ ലോകം . പെട്ടന്നൊരു ദിവസം കുട്ടപ്പായി ബാംഗ്ലൂരില്‍ എത്തി . പാല സ്കൂളിലെ ജോയി മാഷുടെ ഉപദേശപ്രകാരം ചാക്കോ ചേട്ടന്‍ അതായതു കുട്ടപ്പായിയുടെ അപ്പന്‍ കുട്ടപ്പായിയെ ഡിഗ്രി പഠനത്തിന്‌ ബാംഗ്ലൂരിലേക്ക് ഇമ്പോര്‍ട്ട് മാടി . ചാക്കോ ചേട്ടന്‍ കാശുകാരന്‍ ആയതോണ്ട് കുട്ടപ്പായി ജീവിതം പൊളിക്കാന്‍ തീരുമാനിച്ചു . എന്തൊക്കെ ആയാലും ചൊട്ടയിലെ ശീലം ചൊടല വരെ എന്നാണല്ലോ .സംസാരത്തിലും നടപ്പിലും വേഷ വിധാനത്തിലും ഉള്ള തോട്ടിതരം അന്നും അവന്‍ പുലര്‍ത്തിയിരുന്നു . അങ്ങനെയിരിക്കെ ആണ് കുട്ടപ്പായി ഒരു പൊളപ്പന്‍ ബൈക്ക് വാങ്ങിയത് . അതിലാണ് അവളും വീണത്‌. പറയുമ്പോ എല്ലാം പറയണല്ലോ അവള്‍ എന്ന് പറഞ്ഞാല്‍ ഒരു ഡെല്ലിക്കാരി .നല്ല ഗോതമ്പിന്റെ നിറം .പിന്നെ എല്ലാം കൊള്ളാം . എനിക്കൊഴിച്ചു അവിടെ ഉള്ള സകല അവന്മാര്‍ക്കും ഒടുക്കത്തെ അസൂയ . ഞാന്‍ സല്‍സ്വഭാവി ആയതിനാല്‍ ഇവര് കുട്ടപ്പായിയെ പറ്റി പറയുന്ന പരധൂഷണത്തിന് കൂട്ട് നിക്കാറില്ല . പിന്നെ വല്ലപ്പോഴും ഒരു ഇത്തിരി എണ്ണ ഒഴിച്ച് കൊടുക്കും . എരിതീയില്‍ എണ്ണ ഒഴിക്കുക അക്കാലത്തെ എന്റെ ഏറ്റവും ഇഷ്ടപെട്ട വിനോദമായിരുന്നു . പിന്നങ്ങോട്ട് കുട്ടപ്പായിയെ വെള്ളിയാഴ്ച്ച രാത്രികളിലെ വെള്ളമടി പാര്‍ട്ടിക്ക് കൂടി കാണാന്‍ പറ്റാത്ത അവസ്ഥയായി . പട്ടച്ചാരായം കുടിച്ചിരുന്ന കുട്ടപായി ചിവാസ്‌ രികളെ കുടിക്കു എന്നായി . പാര്‍ക്കുകളിലെ തണല്‍ മറവില്‍ കുട്ടപ്പായിയുടെ രാസലീലകള്‍ ഒളിഞ്ഞു കാണാന്‍ തിക്കും തിരക്കുമായി . ഹുംബുകളിലെ ബ്രേക്കുകള്‍ ഒന്നും വിടാതെ ഒപ്പിയെടുക്കാന്‍ ജാതി മത ബെധമന്യേ യുവ ഹൃദയങ്ങള്‍ പരക്കം പാച്ചിലായി . അസൂയാലുക്കളുടെ എണ്ണം കൂടി .. അതിലോരുതന്‍ നല്ല ഒരു പണി കൊടുത്തു കുട്ടപ്പായിക്ക് .. പോയില്ലേ മോനെ അപ്പന് ഊമക്കത്ത് . . ഞാനല്ല അയച്ചത് ..സത്യം . പിറ്റേന്ന് എത്തി താരം ബംഗ്ലൂരില്‍ . വിവേകിയായ ചാക്കോ ചേട്ടന്‍ മകനെ സമാധാനപരമായി കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കാനുള്ള ശ്രമം തുടങ്ങി .ചാക്കോ ചേട്ടന്‍ : " ഡാ കുട്ടപ്പായി നീയേതു പെണ്നുമായിട്ടാടാ കറങ്ങിയടിക്കുന്നത്...... നിനക്കറിയാല്ലോ നമ്മടെ തറവാടിന്റെ മഹിമ ( കോപ്പാണ് )..... അത് നീ കളഞ്ഞു കുളിക്കരുത് .നമ്മടെ പുളിമുറ്റത്ത് വര്‍ക്കിച്ചന്‍ മുതലാളിയുടെ മോളുമായി നിന്റെ കല്യാണം നടത്താനുള്ള തത്രപാടിലാ ഞാന്‍ .അതേതാണ്ട് ശരിയാവുന്ന മട്ടാ . അവടന്ന് കിട്ടുന്ന സ്ത്രീധനവും സ്വത്തുക്കളും കൂടെ ആവുമ്പോ നമ്മളാടാ മക്കളെ പാല ഭരിക്കാന്‍ പോണത് . നീ ടെല്ലിക്കാരിയുമായി എന്ത് കോപ്പ് വേണേലും ആയിക്കോ പക്ഷെ അവസാനം അപ്പാ അവളെ എനിക്ക് കെട്ടിച്ചു തരണം എന്നും പറഞ്ഞു വന്നേക്കരുത് . നീ അത് പറയില്ല എന്നെനിക്കറിയാം . എന്നാലും പറയാ നീ വല്ല കുരുത്തകേടും ഒപ്പിച് അവസാനം തലയിലാവരുത് ."
ഇത്രേം നേരം എല്ലാം കേട്ടുകൊണ്ടിരുന്ന നമ്മടെ നായകന്‍ കുട്ടപ്പായി മൊഴിഞ്ഞു"അപ്പന്‍ പേടിക്കണ്ട അവള് എന്നോട് പറഞ്ഞിട്ടുണ്ട് തലയിലാവരുതെന്നു " .


ചാക്കോ ചേട്ടന്‍ തിരിഞ്ഞു നടന്നു .കാലം പോയ പോക്കാലോചിചിട്ടാണോ . ബംഗ്ലൂര്‍ വരാന്‍ മുടക്കിയ കാശ് വെറുതെ ആയല്ലോ എന്നോര്താണോ . മോന്റെ കോളേജില്‍ ഒരു സീറ്റ് കിട്ടുമോ എന്നാണോ ....എന്തായിരുന്നോ എന്തോ എന്തായാലും മുപ്പര്‍ എന്തോ ഗാഡമായി ചിന്തിച്ചായിരുന്നു നടന്നു നീങ്ങിയത് ...