Monday, December 14, 2009

കുട്ടപ്പായി

റബ്ബര്‍ തോട്ടവും മൊട്ടക്കുന്നുകളും പള്ളിപരിസരത്തെ പെണ്‍കിടാങ്ങളും പാല്‍ക്കാരി മറിയാമ്മ ചേട്ടത്തിയും ........ അതായിരുന്നു കുട്ടപ്പായിയുടെ ലോകം . പെട്ടന്നൊരു ദിവസം കുട്ടപ്പായി ബാംഗ്ലൂരില്‍ എത്തി . പാല സ്കൂളിലെ ജോയി മാഷുടെ ഉപദേശപ്രകാരം ചാക്കോ ചേട്ടന്‍ അതായതു കുട്ടപ്പായിയുടെ അപ്പന്‍ കുട്ടപ്പായിയെ ഡിഗ്രി പഠനത്തിന്‌ ബാംഗ്ലൂരിലേക്ക് ഇമ്പോര്‍ട്ട് മാടി . ചാക്കോ ചേട്ടന്‍ കാശുകാരന്‍ ആയതോണ്ട് കുട്ടപ്പായി ജീവിതം പൊളിക്കാന്‍ തീരുമാനിച്ചു . എന്തൊക്കെ ആയാലും ചൊട്ടയിലെ ശീലം ചൊടല വരെ എന്നാണല്ലോ .സംസാരത്തിലും നടപ്പിലും വേഷ വിധാനത്തിലും ഉള്ള തോട്ടിതരം അന്നും അവന്‍ പുലര്‍ത്തിയിരുന്നു . അങ്ങനെയിരിക്കെ ആണ് കുട്ടപ്പായി ഒരു പൊളപ്പന്‍ ബൈക്ക് വാങ്ങിയത് . അതിലാണ് അവളും വീണത്‌. പറയുമ്പോ എല്ലാം പറയണല്ലോ അവള്‍ എന്ന് പറഞ്ഞാല്‍ ഒരു ഡെല്ലിക്കാരി .നല്ല ഗോതമ്പിന്റെ നിറം .പിന്നെ എല്ലാം കൊള്ളാം . എനിക്കൊഴിച്ചു അവിടെ ഉള്ള സകല അവന്മാര്‍ക്കും ഒടുക്കത്തെ അസൂയ . ഞാന്‍ സല്‍സ്വഭാവി ആയതിനാല്‍ ഇവര് കുട്ടപ്പായിയെ പറ്റി പറയുന്ന പരധൂഷണത്തിന് കൂട്ട് നിക്കാറില്ല . പിന്നെ വല്ലപ്പോഴും ഒരു ഇത്തിരി എണ്ണ ഒഴിച്ച് കൊടുക്കും . എരിതീയില്‍ എണ്ണ ഒഴിക്കുക അക്കാലത്തെ എന്റെ ഏറ്റവും ഇഷ്ടപെട്ട വിനോദമായിരുന്നു . പിന്നങ്ങോട്ട് കുട്ടപ്പായിയെ വെള്ളിയാഴ്ച്ച രാത്രികളിലെ വെള്ളമടി പാര്‍ട്ടിക്ക് കൂടി കാണാന്‍ പറ്റാത്ത അവസ്ഥയായി . പട്ടച്ചാരായം കുടിച്ചിരുന്ന കുട്ടപായി ചിവാസ്‌ രികളെ കുടിക്കു എന്നായി . പാര്‍ക്കുകളിലെ തണല്‍ മറവില്‍ കുട്ടപ്പായിയുടെ രാസലീലകള്‍ ഒളിഞ്ഞു കാണാന്‍ തിക്കും തിരക്കുമായി . ഹുംബുകളിലെ ബ്രേക്കുകള്‍ ഒന്നും വിടാതെ ഒപ്പിയെടുക്കാന്‍ ജാതി മത ബെധമന്യേ യുവ ഹൃദയങ്ങള്‍ പരക്കം പാച്ചിലായി . അസൂയാലുക്കളുടെ എണ്ണം കൂടി .. അതിലോരുതന്‍ നല്ല ഒരു പണി കൊടുത്തു കുട്ടപ്പായിക്ക് .. പോയില്ലേ മോനെ അപ്പന് ഊമക്കത്ത് . . ഞാനല്ല അയച്ചത് ..സത്യം . പിറ്റേന്ന് എത്തി താരം ബംഗ്ലൂരില്‍ . വിവേകിയായ ചാക്കോ ചേട്ടന്‍ മകനെ സമാധാനപരമായി കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കാനുള്ള ശ്രമം തുടങ്ങി .



ചാക്കോ ചേട്ടന്‍ : " ഡാ കുട്ടപ്പായി നീയേതു പെണ്നുമായിട്ടാടാ കറങ്ങിയടിക്കുന്നത്...... നിനക്കറിയാല്ലോ നമ്മടെ തറവാടിന്റെ മഹിമ ( കോപ്പാണ് )..... അത് നീ കളഞ്ഞു കുളിക്കരുത് .നമ്മടെ പുളിമുറ്റത്ത് വര്‍ക്കിച്ചന്‍ മുതലാളിയുടെ മോളുമായി നിന്റെ കല്യാണം നടത്താനുള്ള തത്രപാടിലാ ഞാന്‍ .അതേതാണ്ട് ശരിയാവുന്ന മട്ടാ . അവടന്ന് കിട്ടുന്ന സ്ത്രീധനവും സ്വത്തുക്കളും കൂടെ ആവുമ്പോ നമ്മളാടാ മക്കളെ പാല ഭരിക്കാന്‍ പോണത് . നീ ടെല്ലിക്കാരിയുമായി എന്ത് കോപ്പ് വേണേലും ആയിക്കോ പക്ഷെ അവസാനം അപ്പാ അവളെ എനിക്ക് കെട്ടിച്ചു തരണം എന്നും പറഞ്ഞു വന്നേക്കരുത് . നീ അത് പറയില്ല എന്നെനിക്കറിയാം . എന്നാലും പറയാ നീ വല്ല കുരുത്തകേടും ഒപ്പിച് അവസാനം തലയിലാവരുത് ."
ഇത്രേം നേരം എല്ലാം കേട്ടുകൊണ്ടിരുന്ന നമ്മടെ നായകന്‍ കുട്ടപ്പായി മൊഴിഞ്ഞു



"അപ്പന്‍ പേടിക്കണ്ട അവള് എന്നോട് പറഞ്ഞിട്ടുണ്ട് തലയിലാവരുതെന്നു " .


ചാക്കോ ചേട്ടന്‍ തിരിഞ്ഞു നടന്നു .കാലം പോയ പോക്കാലോചിചിട്ടാണോ . ബംഗ്ലൂര്‍ വരാന്‍ മുടക്കിയ കാശ് വെറുതെ ആയല്ലോ എന്നോര്താണോ . മോന്റെ കോളേജില്‍ ഒരു സീറ്റ് കിട്ടുമോ എന്നാണോ ....എന്തായിരുന്നോ എന്തോ എന്തായാലും മുപ്പര്‍ എന്തോ ഗാഡമായി ചിന്തിച്ചായിരുന്നു നടന്നു നീങ്ങിയത് ...

Monday, November 16, 2009

സെമിനാര്‍

ഇന്നലെ മനപ്പാഠം പഠിച്ച സകല പൊയന്റ്സും കൂട്ടി അങ്ങ് തകര്‍ക്കുക ആണ് കിഷ്കു അഥവാ ദീപു . സെമിനാറിന് അവന് കിട്ടിയ ടോപിക് പ്രിന്‍റര്‍ . ഒരു മാതിരി പെട്ട വിവരങ്ങളൊക്കെ പഠിച്ചെടുത്തു സെമിനാര്‍ ഭംഗിയായി തീര്ത്തു എല്ലാവരുടെയും കൈ അടി വാങി അങ്ങനെ ഞെളിഞ്ഞു നിക്കുമ്പോഴാണ് ടീച്ചര് പണി പറ്റിച്ചത് . ഒരു ചോദ്യം ഒരൊറ്റ ചോദ്യം ... Who invented printer? രണ്ടു മിനിറ്റ്‌ സൈലെന്‍സ്...... വീണിടം വിഷ്ണുലോകമാക്കുന്ന കിഷ്ക്കുവിനോടാണ് ടീച്ചറുടെ കളി . ശടപടെന്നു വന്നു ഉത്തരം ....... ജോണ്‍ ഹോനായി .പാവം ടീച്ചര്‍ അവര്‍ക്കറിയില്ലല്ലോ മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായിയെ . കിഷ്കുവിനു കിട്ടി 50 ഇല്‍ 50 മാര്‍ക്ക്

Wednesday, August 19, 2009

അഫ്ഗാനിസ്ഥാനില്‍ ജനിച്ചാല്‍ മതിയായിരുന്നു

പ്രസിഡണ്ട്‌ ആയാല്‍ ഇങ്ങനെ വേണം . എങ്ങനെ വേണം ? അഫ്ഗാനിസ്ഥാനിലെ പോലെ ...... ഒരൊന്നൊന്നര നിയമം അല്ലെ മച്ചാന്‍ കൊണ്ടു വന്നിരിക്കുന്നത് . നഷ്ട പരിഹാരം കൊടുക്കാന്‍ കഴിവുള്ളവന് ബലാല്‍സംഗം ഒരു കുറ്റമല്ല . ജയിലില്‍ അടക്കുമെന്നോ തൂക്കി കൊല്ലുമെന്നോ ഉള്ള പേടി വേണ്ട ആര്‍ക്കു വേണേലും എപ്പോ വേണേലും ആരെയും ബലാല്‍സംഗം ചെയ്യാം . പക്ഷെ നഷ്ട പരിഹാരം കൊടുക്കണം . നിയമം ഇപ്പോള്‍ അഫ്ഗാന്‍ പൌരന്മാര്‍ക്ക് മാത്രമെ ബാധകം ആവുകയുള്ളൂ . കുറഞ്ഞ കാലയളവില്‍ തന്നെ ഈ നിയമം ആഗോളികരിച്ചു ടൂറിസ്റ്റ് കളെ ആകര്‍ഷിക്കാനും അത് വഴി വരുമാനം വര്‍ധിപ്പിക്കാനും ഉള്ള ഐഡിയ ഉണ്ടെന്നും മറ്റുമാണ് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നതു. H1 ഉം L1 ഉം വിസ പോലെ അഫ്ഗാനിസ്ഥാനിലേക്കുള്ള വിസ R1 അഥവാ Rape1 എന്ന പേരിലാണ് പുറത്തിറങ്ങുന്നത് . കൂട്ട ബലാല്സംഖതിനുള്ള വില നിലവാരം അഫ്ഗാന്‍ പ്രസിഡണ്ട്‌ ഈ ആഴ്ച പുറത്ത്‌ വിടുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്ഗാന്‍ പുരുഷ ജനത .

Wednesday, August 12, 2009

ഉണ്ടം പൊരി കൊട്ടേഷന്‍

മൈസൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ പുതിയ കൊട്ടേഷന്‍ ആരംഭിച്ച വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു . കാട്ടില്‍ കന്നി മാസം തുടങ്ങിയതിനാല്‍ രാത്രി കാലങ്ങളില്‍ രണ്ടു ബസ്സുകള്‍ മാത്രമെ ഇപ്പോള്‍ കേരളത്തിലേക്ക്‌ സര്‍വീസ് നടത്താന്‍ പാടുള്ളു എന്ന പുതിയ നിയമം നിലവില്‍ വന്ന ഈ അവസരത്തില്‍ ജോണ്‍ ഹോനായി ഉടെ നേത്രത്വത്തില്‍ ഉടലെടുത്ത "ഉണ്ടംപൊരി " കൊട്ടേഷന്‍ ടീം ഇന്നു മുതല്‍ നിലവില്‍ വരുന്നതായിരിക്കും . സീറ്റ് പിടുത്തം , ഉന്തും തള്ളും എന്നീ വിഭാഗങ്ങളില്‍ ആണ് ഞങ്ങളുടെ സേവനം നിങ്ങള്ക്ക് ലഭിക്കാന്‍ പോവുന്നത് . സീറ്റില്‍ ഇരിക്കാന്‍ അഞ്ഞൂറ് നിലത്തിരിക്കാന്‍ ഇരുന്നൂറു എന്നിങ്ങനെ ആണ് വില നിലവാരം . വിന്‍ഡോ സൈഡ് സീറ്റ്‌ വേണമെങ്ങില്‍ നൂറു രൂപ കൂടുതല്‍ തരണം . മൈസൂരിലെ അറിയപെടുന്ന ഗുണ്ടകളായ കണ്ണപ്പനും ദാസപ്പനും ഞങ്ങളുടെ ടീമില്‍ എത്തി എന്ന് വിനയ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ . അതുകൊണ്ട് മറ്റു ടുകിളി കൊട്ടേഷന്‍ ടീമുകള്‍ക്ക് കാശ് കൊടുത്ത് നിങ്ങളുടെ സീറ്റുകള്‍ നഷ്ടപെടുതരുത് .

Wednesday, August 5, 2009

എന്‍റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ദിവസം

വിദ്യാഭ്യാസ ബന്ദ് അഥവാ കോളേജ് ഉല്‍സവം ഉള്ള ദിവസം ആയതിനാല്‍ രാവിലെ തന്നെ റെടി ആയി കോളേജില്‍ എത്തി . ഒരു കുട്ടി സഘാവെന്ന നിലയില്‍ എനിക്കും ഷൈന്‍ ചെയ്യാനുള്ള സുവര്‍ന്ന്നവസരമായിരുന്നു വിദ്യാഭ്യാസ ബന്ദ് . ഒരുപാടു പ്രതീക്ഷകളും ആയി ക്ലാസ്സില്‍ എത്തിയ ഞങ്ങളെ സ്വീകരിച്ചത് ഒരു കൂട്ടം പോലീസുകാരായിരുന്നു . ഞങ്ങളുടെ വലിയ സഖാക്കന്മാര്‍ പ്രിന്‍സിപാലിനെ ഒന്നു തലോടി പോലും... പണ്ടാരമടങ്ങാന്‍ അത് കൊണ്ടു ഞങ്ങളുടെ പ്രകടനങ്ങള്‍ ഒന്നും നടന്നില്ല . ഒന്നും ചെയ്യാനില്ലാതെ നിരാശരായി മടങ്ങുമ്പോള്‍ ഒരു വലിയ സഖാവ് പറഞ്ഞു " നിങ്ങള്‍ മുദ്രവാക്യം വിളിക്ക്. "സന്തോഷമായി ഗോപി ഏട്ടാ സന്തോഷമായി" ..... കൂട്ടമായി നടന്നു ഒരാളെ തെറി വിളിക്കുക അതില്‍ പരം രസമുള്ള കാര്യമുണ്ടോ?...പക്ഷെ മുദ്രവാക്യം ഇത്തിരി പ്രശ്നം ആയിരുന്നു ..കാരണം തെറി വിളിക്കേണ്ടത് സ്ഥലത്തെ പ്രധാന അലമ്ബമാരായ പോലീസിനെ .... ആകെ പ്രശ്നമായി പൊലീസുകാര്‍ പിടിച്ചോണ്ട് പൊയ് ലോക്കപ്പില്‍ ഇട്ടാല്‍ പിന്നെ വീട്ടില്‍ കയറ്റില്ല . പോലീസ് സ്റ്റേഷന്‍ വേണോ അതോ വീട് വേണോ ????.... പെട്ടന്നാണ് ഒരു ബുദ്ധി ഉദിച്ചത് ...പോലീസ്സ് നെ തെറി വിളിക്കുന്നത് അവര് കേള്‍ക്കാതിരുന്നാല്‍ പോരെ ...അത് മതി .... കുറച്ചു മാറി നിന്നു മുദ്രാവാക്യം വിളിക്കാം .... അങ്ങനെ താഴെ ഉള്ള കവലയിലേക്ക് എല്ലാരും നിരനിരയായി വരിവരിയായി മുദ്രാവാക്യം വിളിച്ചു മുന്നേറി ..കവലയില്‍ മുടിഞ്ഞ കളക്ഷന്‍ .. എല്ലാ തരുണീ മണികളും അവിടെ ബസ്സ് കാത്തു നിക്കുന്നു . പോരെ പൂരം .... മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിലായി .. ഞാനും തൊണ്ട പൊട്ടി വിളിച്ചു .. ധീരതാ പ്രകടനം അതായിരുന്നു ലക്‌ഷ്യം .... "പോ പുല്ലേ പോടാ പുല്ലേ പോടാ പോടാ പോലീസ്സെ " "പോ പുല്ലേ പോടാ പുല്ലേ പോടാ പോടാ പോലീസ്സെ " ഹൊ സംഗതി കൊള്ളാം. എല്ലാര്ക്കും മുദ്രാവാക്യം ഇഷ്ടപ്പെട്ടു .പെണ്‍കുട്ടികളുടെ മുന്‍പില്‍ എത്തിയപ്പോ ഇതു തന്നെ വിളിച്ചു .. ആവേശത്തോടെ ... ആര്‍ത്ത് ആര്‍ത്തു വിളിച്ചു ... പെട്ടന്ന് അതാ വരുന്നു ഒരു പോലീസ് ജീപ്പ് .. എന്‍റെതടക്കം എല്ലാ സഖാക്കളുടെയും മുട്ടുകാല്‍ കൂടിയിടിക്കാന്‍ തുടങ്ങി .ഓടിയാല്‍ കൂവാന്‍ കാത്തു നില്ക്കുന്ന എതിര്‍ പാര്‍ട്ടിക്കാര്‍ അല്ലായിരുന്നു ഞങ്ങളുടെ പ്രശ്നം . മുന്നില്‍ നില്ക്കുന്ന അമ്പതോളം വരുന്ന തരുണീ മണികള്‍ ." ഈശ്വരാ എന്ത് ചെയ്യും പെന്പില്ലെരുടെ മുന്നില്‍ ഉണ്ടാക്കിയെടുത്ത മൊത്തം ഇമേജും ഇപ്പൊ തകരും " .. പോലീസ് ജീപ്പ് അടുത്തടുത്ത്‌ വരുന്നതിനനുസരിച്ച് എന്‍റെ ചോര വറ്റിത്തുടങ്ങി .. ജീപ്പ് ഞങ്ങളുടെ നേരെ മുന്നിലെത്തിയതും ഒരു ബ്രേക്ക് ഇട്ടു .എല്ലാം തകര്ന്നു ...എല്ലാ കുട്ടി സഖാക്കളും ഓട്ടം തുടങ്ങി . ഞാനും....എല്ലാവരുടെയും രാഷ്ട്രീയ ലക്ഷിയം തൊട്ടടുത്ത മതില്‍ ചാടി രക്ഷപെടുക എന്നതായിരുന്നു .എന്റെ കഷ്ടകാലമെന്നു പറയട്ടെ ഞാന്‍ ഒരു അധി ബുദ്ധി കാണിക്കാന്‍ ശ്രമിച്ചു . എല്ലാരും മതിലില്‍ പിടിച്ചു കയറുക ആയിരുന്നതിനാല്‍ ഞാന്‍ മെല്ലെ തൊട്ടടുത്ത ടെലി ഫോണ്‍ പോസ്റ്റില്‍ കയറാന്‍ ഒരു ശ്രമം നടത്തി. അത് ഭാഗികമായി വിജയിക്കുകയും ചെയ്തു . എന്നാല്‍ പോസ്റ്റില്‍ നിന്നും മതിലേക്ക് ചാടാന്‍ ഉള്ള എന്‍റെ ശ്രമം വിജയിച്ചില്ല . ഞാനും സഖക്കന്മാരും പെടാപാട് പെടുംബോഴേക്കും നമ്മടെ പോലീസ് എമാമാന്മാര്‍ വന്ന വഴിയേ പോയി. സമാധാനത്തോടെ ഒരു നെടുവീര്‍പ്പ് ഇടാന്‍ നോക്കുമ്പോഴാണ് ആരൊക്കെയോ ചിരിക്കുന്ന ശബ്ദം കേട്ടത് . എല്ലാരും എന്നെ നോക്കിയാണ് ചിരിക്കുന്നത് കാരണം ഞാന്‍ അപ്പോഴും ടെലി ഫോണ്‍ പോസ്റ്റില്‍ തന്നെ ആയിരുന്നു . അമ്പതോളം വരുന്ന പെന്പില്ലെരുടെ ചിരിയേക്കാള്‍ എന്നെ വേദനിപ്പിച്ചത് എന്‍റെ കൂടെ പോലീസിനെ പേടിച്ചു ഓടി മതിലിന്‍റെ മുകളില്‍ കയറിയ സഹ സഖാക്കളുടെ കൊല ചിരി ആയിരുന്നു .

Sunday, August 2, 2009

ഗോപുമോന്‍ ആളൊരു പാവമാ

ഫോറം മാളിന്റെ മുന്‍പിലേക്ക് പത്തു പന്ത്രണ്ടു കാറുകള്‍ ഇരച്ചു കയറി . സാധാരണ ഇവിടെ പാര്‍കിംഗ് അനുവദനീയമല്ല . മാത്രവും അല്ല അവിടെ സല്ലാപം നടത്തിയിരുന്ന സകലമാന കാമുകി കാമുകന്മാരും ആ കാറുകള്‍ക്ക് ചുറ്റും കൂടി . സെക്യൂരിറ്റി പറഞ്ഞാണ്‌ മനസ്സിലായത് അവിടെ പ്രത്യക്ഷ പെട്ടിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കളിക്കാരാണ് എന്ന് . മുടിഞ്ഞ ഉന്തും തള്ളും ആരെയും കാണാന്‍ പറ്റാത്ത അവസ്ഥ . അപ്പോഴാണ് ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത് . ഏറ്റവും മുന്നില്‍ നിര്‍ത്തിയ കാറിന്റെ അടുത്ത് ഒരു പൂച്ച പോലും ഇല്ല .ഞാന്‍ അങ്ങോട്ട് നടന്നു . കാറിനുള്ളില്‍ നമ്മുടെ സ്വന്തം താരം സാക്ഷാല്‍ ഗോപുമോന്‍ . തിരിഞ്ഞു നടന്നാലോ എന്ന് ചിന്തിക്കായ്ക ഇല്ല . പെട്ടന്ന് ഗോപുമോന്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു . ഞന്‍ അടുത്തേക്ക് ചെന്നു . സുഖമാണോ ? മലയാളത്തില്‍ തന്നെ ചോദിച്ചു . ചെക്കന്‍ ജാടയില്‍ "good" എന്ന് പറയും എന്ന് കരുതിയ എനിക്ക് തെറ്റി . തിരിച്ചു നിസ്സഹായതയോടെ ഒരു ചോദ്യം ." എന്തുവാടെ നമ്മളെ ആരും മൈന്‍ഡ് ആക്കനില്ലല്ലോ " ? . ഞാന്‍ ആകെ തകര്ന്നു പോയി ..... പിന്നെ കുറെ കൊച്ചുവര്‍ത്തമാനങ്ങള്‍ ഒക്കെ പറഞ്ഞു പോകാന്‍ നേരത്ത് ലവന്‍ എന്നോട് ഒരു ചോദ്യം ..." അപ്പി ഒരു 500 രൂഫ ഉണ്ടോടെയ്‌ കടമായിട്ട് മതി പെട്രോള്‍ അടിക്കാനാ " ... ഇതില്‍ കൂടുതല്‍ എനിക്ക് താങ്ങാന്‍ പറ്റുമായിരുന്നില്ല ........ ഞാന്‍ ഞെട്ടി എഴുന്നേറ്റു .

എന്ത് കൊണ്ടു ഓള്‍ഡ് മങ്ക്

തീര്‍ച്ചയായും വളരെ ഗൌരവമേറിയ വിഷയമാണ്‌ "എന്ത് കൊണ്ടു നമ്മള്‍ ഓള്‍ഡ് മങ്ക് തിരഞ്ഞെടുത്തു " എന്ന ചോദ്യം ... 40 രു‌പ എന്ന കുറഞ്ഞ കാശു കൊണ്ടു ഒരു കോട്ടര്‍ .. കരി ഓയില്‍ എന്ന് കരളു നഷ്ടപെട്ടവര്‍ വിളിക്കുമെങ്ങിലും . ലവന്‍ പുലിയാണ് .. വിസ്കി എന്ന റിസ്കി ആയ ലഖുപാനിയം ആവേശത്തോടെ കുടിചിരക്കുമ്പോള്‍ നമ്മള്‍ മറന്നു പോകുന്നത് നാളെയെ കുറിച്ചുള്ള ചിന്തകള്‍ ആണ് .. കെട്ട് അഥവാ ഹാങ്ങ്‌ ഓവര്‍ എന്ന വൃത്തികെട്ട അവസ്ഥയിലേക്ക് ആണ് വിസ്കി നമ്മളെ കൊണ്ടെത്തിച്ചത് . പോട്ടെ അത് മറ്റൊരു വശം .. വെറുതെ കുറെ കുടിക്കുന്നതിനേക്കാള്‍ കുറച്ചു കുടിക്കുക കൂടുതല്‍ പിമ്പിരി ആവുക എന്നതാണല്ലോ നമ്മളുടെ ലക്‌ഷ്യം .. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആണ് ഓള്‍ഡ് മങ്ക് എന്ന സാധാരണക്കാരുടെ ചൂടു പാനിയത്തില്‍ നിങ്ങളെ പോലെ എന്നെയും കൊണ്ടു എത്തിച്ചത് ...... തുടക്കക്കാരോടായി എനിക്കൊന്നേ പറയാനുള്ളൂ നെല്ലിക്ക നല്ല ഉപ്പിലിട്ട നെല്ലിക്ക ഓള്‍ഡ് മങ്ക് നു നല്ല തൊട്ടു നക്കി ആണ് . ശീലമായി കഴിഞ്ഞാല്‍ പിന്നെ നെല്ലിക്ക ഉടെയും ആവശ്യം ഇല്ല . മാസാവസാനം മാത്രം ഓള്‍ഡ് മങ്ക് കഴിക്കുന്ന സഹ കുടിയന്മാരോടു എനിക്ക് പറയാനുള്ളത് ഇതു മാത്രമാണ് "നിങ്ങള്‍ കാണിക്കുന്നത് വിശ്വാസ വഞ്ചന ആണ്" . കുടിച്ചാല്‍ പാമ്പ് ആയെ അടങ്ങു എന്ന് തീരുമാനിചിരങ്ങിയവര്‍ക്ക് ആയിരിക്കും ഓള്‍ഡ് മങ്ക് ഏറ്റവും വളരെ ഉപകാര പെടുക എന്തെന്നാല്‍ സാമ്പത്തിക ലാഭം അവര്ക്കു രണ്ടു വിധത്തിലാണ് ലഭിക്കാന്‍ പോകുന്നത് ഒന്നമാതായി കുറച്ചു കുടിച്ചാല്‍ മതി രണ്ടാമതായി കാശും കുറവാണു . ഓള്‍ഡ് മങ്ക് പരിചയ പെടുത്തിയ ആ വലിയ മനുഷ്യനോടു നന്ദി പറഞ്ഞു ഞാന്‍ നിര്‍ത്തുന്നു ........