Wednesday, August 5, 2009

എന്‍റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ദിവസം

വിദ്യാഭ്യാസ ബന്ദ് അഥവാ കോളേജ് ഉല്‍സവം ഉള്ള ദിവസം ആയതിനാല്‍ രാവിലെ തന്നെ റെടി ആയി കോളേജില്‍ എത്തി . ഒരു കുട്ടി സഘാവെന്ന നിലയില്‍ എനിക്കും ഷൈന്‍ ചെയ്യാനുള്ള സുവര്‍ന്ന്നവസരമായിരുന്നു വിദ്യാഭ്യാസ ബന്ദ് . ഒരുപാടു പ്രതീക്ഷകളും ആയി ക്ലാസ്സില്‍ എത്തിയ ഞങ്ങളെ സ്വീകരിച്ചത് ഒരു കൂട്ടം പോലീസുകാരായിരുന്നു . ഞങ്ങളുടെ വലിയ സഖാക്കന്മാര്‍ പ്രിന്‍സിപാലിനെ ഒന്നു തലോടി പോലും... പണ്ടാരമടങ്ങാന്‍ അത് കൊണ്ടു ഞങ്ങളുടെ പ്രകടനങ്ങള്‍ ഒന്നും നടന്നില്ല . ഒന്നും ചെയ്യാനില്ലാതെ നിരാശരായി മടങ്ങുമ്പോള്‍ ഒരു വലിയ സഖാവ് പറഞ്ഞു " നിങ്ങള്‍ മുദ്രവാക്യം വിളിക്ക്. "സന്തോഷമായി ഗോപി ഏട്ടാ സന്തോഷമായി" ..... കൂട്ടമായി നടന്നു ഒരാളെ തെറി വിളിക്കുക അതില്‍ പരം രസമുള്ള കാര്യമുണ്ടോ?...പക്ഷെ മുദ്രവാക്യം ഇത്തിരി പ്രശ്നം ആയിരുന്നു ..കാരണം തെറി വിളിക്കേണ്ടത് സ്ഥലത്തെ പ്രധാന അലമ്ബമാരായ പോലീസിനെ .... ആകെ പ്രശ്നമായി പൊലീസുകാര്‍ പിടിച്ചോണ്ട് പൊയ് ലോക്കപ്പില്‍ ഇട്ടാല്‍ പിന്നെ വീട്ടില്‍ കയറ്റില്ല . പോലീസ് സ്റ്റേഷന്‍ വേണോ അതോ വീട് വേണോ ????.... പെട്ടന്നാണ് ഒരു ബുദ്ധി ഉദിച്ചത് ...പോലീസ്സ് നെ തെറി വിളിക്കുന്നത് അവര് കേള്‍ക്കാതിരുന്നാല്‍ പോരെ ...അത് മതി .... കുറച്ചു മാറി നിന്നു മുദ്രാവാക്യം വിളിക്കാം .... അങ്ങനെ താഴെ ഉള്ള കവലയിലേക്ക് എല്ലാരും നിരനിരയായി വരിവരിയായി മുദ്രാവാക്യം വിളിച്ചു മുന്നേറി ..കവലയില്‍ മുടിഞ്ഞ കളക്ഷന്‍ .. എല്ലാ തരുണീ മണികളും അവിടെ ബസ്സ് കാത്തു നിക്കുന്നു . പോരെ പൂരം .... മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിലായി .. ഞാനും തൊണ്ട പൊട്ടി വിളിച്ചു .. ധീരതാ പ്രകടനം അതായിരുന്നു ലക്‌ഷ്യം .... "പോ പുല്ലേ പോടാ പുല്ലേ പോടാ പോടാ പോലീസ്സെ " "പോ പുല്ലേ പോടാ പുല്ലേ പോടാ പോടാ പോലീസ്സെ " ഹൊ സംഗതി കൊള്ളാം. എല്ലാര്ക്കും മുദ്രാവാക്യം ഇഷ്ടപ്പെട്ടു .പെണ്‍കുട്ടികളുടെ മുന്‍പില്‍ എത്തിയപ്പോ ഇതു തന്നെ വിളിച്ചു .. ആവേശത്തോടെ ... ആര്‍ത്ത് ആര്‍ത്തു വിളിച്ചു ... പെട്ടന്ന് അതാ വരുന്നു ഒരു പോലീസ് ജീപ്പ് .. എന്‍റെതടക്കം എല്ലാ സഖാക്കളുടെയും മുട്ടുകാല്‍ കൂടിയിടിക്കാന്‍ തുടങ്ങി .ഓടിയാല്‍ കൂവാന്‍ കാത്തു നില്ക്കുന്ന എതിര്‍ പാര്‍ട്ടിക്കാര്‍ അല്ലായിരുന്നു ഞങ്ങളുടെ പ്രശ്നം . മുന്നില്‍ നില്ക്കുന്ന അമ്പതോളം വരുന്ന തരുണീ മണികള്‍ ." ഈശ്വരാ എന്ത് ചെയ്യും പെന്പില്ലെരുടെ മുന്നില്‍ ഉണ്ടാക്കിയെടുത്ത മൊത്തം ഇമേജും ഇപ്പൊ തകരും " .. പോലീസ് ജീപ്പ് അടുത്തടുത്ത്‌ വരുന്നതിനനുസരിച്ച് എന്‍റെ ചോര വറ്റിത്തുടങ്ങി .. ജീപ്പ് ഞങ്ങളുടെ നേരെ മുന്നിലെത്തിയതും ഒരു ബ്രേക്ക് ഇട്ടു .എല്ലാം തകര്ന്നു ...എല്ലാ കുട്ടി സഖാക്കളും ഓട്ടം തുടങ്ങി . ഞാനും....എല്ലാവരുടെയും രാഷ്ട്രീയ ലക്ഷിയം തൊട്ടടുത്ത മതില്‍ ചാടി രക്ഷപെടുക എന്നതായിരുന്നു .എന്റെ കഷ്ടകാലമെന്നു പറയട്ടെ ഞാന്‍ ഒരു അധി ബുദ്ധി കാണിക്കാന്‍ ശ്രമിച്ചു . എല്ലാരും മതിലില്‍ പിടിച്ചു കയറുക ആയിരുന്നതിനാല്‍ ഞാന്‍ മെല്ലെ തൊട്ടടുത്ത ടെലി ഫോണ്‍ പോസ്റ്റില്‍ കയറാന്‍ ഒരു ശ്രമം നടത്തി. അത് ഭാഗികമായി വിജയിക്കുകയും ചെയ്തു . എന്നാല്‍ പോസ്റ്റില്‍ നിന്നും മതിലേക്ക് ചാടാന്‍ ഉള്ള എന്‍റെ ശ്രമം വിജയിച്ചില്ല . ഞാനും സഖക്കന്മാരും പെടാപാട് പെടുംബോഴേക്കും നമ്മടെ പോലീസ് എമാമാന്മാര്‍ വന്ന വഴിയേ പോയി. സമാധാനത്തോടെ ഒരു നെടുവീര്‍പ്പ് ഇടാന്‍ നോക്കുമ്പോഴാണ് ആരൊക്കെയോ ചിരിക്കുന്ന ശബ്ദം കേട്ടത് . എല്ലാരും എന്നെ നോക്കിയാണ് ചിരിക്കുന്നത് കാരണം ഞാന്‍ അപ്പോഴും ടെലി ഫോണ്‍ പോസ്റ്റില്‍ തന്നെ ആയിരുന്നു . അമ്പതോളം വരുന്ന പെന്പില്ലെരുടെ ചിരിയേക്കാള്‍ എന്നെ വേദനിപ്പിച്ചത് എന്‍റെ കൂടെ പോലീസിനെ പേടിച്ചു ഓടി മതിലിന്‍റെ മുകളില്‍ കയറിയ സഹ സഖാക്കളുടെ കൊല ചിരി ആയിരുന്നു .

2 comments:

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്. ഇനിയുമെഴുതുക. (അക്ഷരത്തെറ്റുകൾ ശരിയാക്കാൻ ശ്രമിക്കുമല്ലോ.)

അനൂപ്‌ കോതനല്ലൂര്‍ said...

പോലീസ് സ്റ്റേഷന്‍ വേണോ അതോ വീട് വേണോ ????....
വീടിനേകാളും നല്ലത് സേറ്റേഷനാ
ഇപ്പോ നല്ല ഉണ്ടയല്ലെ കിട്ടുക അല്ല ബിരിയാണി ആണെന്നു പറയുന്നു.
അതൊക്കെ കഴിച്ചിട്ടല്ലെ ഏല്ലാവരും മഹാന്മാരാലുന്നത്