Monday, November 16, 2009

സെമിനാര്‍

ഇന്നലെ മനപ്പാഠം പഠിച്ച സകല പൊയന്റ്സും കൂട്ടി അങ്ങ് തകര്‍ക്കുക ആണ് കിഷ്കു അഥവാ ദീപു . സെമിനാറിന് അവന് കിട്ടിയ ടോപിക് പ്രിന്‍റര്‍ . ഒരു മാതിരി പെട്ട വിവരങ്ങളൊക്കെ പഠിച്ചെടുത്തു സെമിനാര്‍ ഭംഗിയായി തീര്ത്തു എല്ലാവരുടെയും കൈ അടി വാങി അങ്ങനെ ഞെളിഞ്ഞു നിക്കുമ്പോഴാണ് ടീച്ചര് പണി പറ്റിച്ചത് . ഒരു ചോദ്യം ഒരൊറ്റ ചോദ്യം ... Who invented printer? രണ്ടു മിനിറ്റ്‌ സൈലെന്‍സ്...... വീണിടം വിഷ്ണുലോകമാക്കുന്ന കിഷ്ക്കുവിനോടാണ് ടീച്ചറുടെ കളി . ശടപടെന്നു വന്നു ഉത്തരം ....... ജോണ്‍ ഹോനായി .പാവം ടീച്ചര്‍ അവര്‍ക്കറിയില്ലല്ലോ മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായിയെ . കിഷ്കുവിനു കിട്ടി 50 ഇല്‍ 50 മാര്‍ക്ക്

4 comments:

രാജീവ്‌ .എ . കുറുപ്പ് said...

സാഗര്‍ ഏലിയാസ് ജാക്കി എന്ന് പറഞ്ഞില്ലല്ലോ, ഹഹഹഹ

VEERU said...

മുടുക്കൻ !!

പിപഠിഷു said...

ഞങ്ങളുടെ സെമിനാര്‍ നും ഉണ്ടായിരുന്നു... ഇങ്ങനത്തെ ശാസ്ത്രജ്ഞന്മാര്‍

ജോണ്‍ ബുക്കാനന്‍ (ഓസ്ട്രല്യന്‍ കോച്ച് ), ടോം മൂടി, etc etc

ടീചെര്‍സ് നു ക്രിക്കറ്റ്‌ അറിയില്ലല്ലോ...

:D

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

teacherint kuzhappam, vellapozhum malayalam padam kananamee.