Wednesday, August 12, 2009
ഉണ്ടം പൊരി കൊട്ടേഷന്‍
മൈസൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ പുതിയ കൊട്ടേഷന്‍ ആരംഭിച്ച വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു . കാട്ടില്‍ കന്നി മാസം തുടങ്ങിയതിനാല്‍ രാത്രി കാലങ്ങളില്‍ രണ്ടു ബസ്സുകള്‍ മാത്രമെ ഇപ്പോള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ പാടുള്ളു എന്ന പുതിയ നിയമം നിലവില്‍ വന്ന ഈ അവസരത്തില്‍ ജോണ്‍ ഹോനായി ഉടെ നേത്രത്വത്തില്‍ ഉടലെടുത്ത "ഉണ്ടംപൊരി " കൊട്ടേഷന്‍ ടീം ഇന്നു മുതല്‍ നിലവില്‍ വരുന്നതായിരിക്കും . സീറ്റ് പിടുത്തം , ഉന്തും തള്ളും എന്നീ വിഭാഗങ്ങളില്‍ ആണ് ഞങ്ങളുടെ സേവനം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്നത് . സീറ്റില്‍ ഇരിക്കാന്‍ അഞ്ഞൂറ് നിലത്തിരിക്കാന്‍ ഇരുന്നൂറു എന്നിങ്ങനെ ആണ് വില നിലവാരം . വിന്‍ഡോ സൈഡ് സീറ്റ് വേണമെങ്ങില്‍ നൂറു രൂപ കൂടുതല്‍ തരണം . മൈസൂരിലെ അറിയപെടുന്ന ഗുണ്ടകളായ കണ്ണപ്പനും ദാസപ്പനും ഞങ്ങളുടെ ടീമില്‍ എത്തി എന്ന് വിനയ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ . അതുകൊണ്ട് മറ്റു ടുകിളി കൊട്ടേഷന്‍ ടീമുകള്‍ക്ക് കാശ് കൊടുത്ത് നിങ്ങളുടെ സീറ്റുകള്‍ നഷ്ടപെടുതരുത് .
Subscribe to:
Post Comments (Atom)
4 comments:
അത് കലക്കി ..ഇനിയെന്തൊക്കെ :)
ആഹ ...പുര മേയുംപോ വാഴ വെട്ടുന്ന പോലെ ആണല്ലോ..ഹി ഹി
):
ഒരു ഗുണ്ടയാകാൻ വല്ല ചാൻസുമുണ്ടൊ?
Post a Comment