Wednesday, August 19, 2009
അഫ്ഗാനിസ്ഥാനില്‍ ജനിച്ചാല്‍ മതിയായിരുന്നു
പ്രസിഡണ്ട് ആയാല്‍ ഇങ്ങനെ വേണം . എങ്ങനെ വേണം ? അഫ്ഗാനിസ്ഥാനിലെ പോലെ ...... ഒരൊന്നൊന്നര നിയമം അല്ലെ മച്ചാന് കൊണ്ടു വന്നിരിക്കുന്നത് . നഷ്ട പരിഹാരം കൊടുക്കാന്‍ കഴിവുള്ളവന് ബലാല്‍സംഗം ഒരു കുറ്റമല്ല . ജയിലില്‍ അടക്കുമെന്നോ തൂക്കി കൊല്ലുമെന്നോ ഉള്ള പേടി വേണ്ട ആര്‍ക്കു വേണേലും എപ്പോ വേണേലും ആരെയും ബലാല്‍സംഗം ചെയ്യാം . പക്ഷെ നഷ്ട പരിഹാരം കൊടുക്കണം . നിയമം ഇപ്പോള്‍ അഫ്ഗാന് പൌരന്മാര്ക്ക് മാത്രമെ ബാധകം ആവുകയുള്ളൂ . കുറഞ്ഞ കാലയളവില്‍ തന്നെ ഈ നിയമം ആഗോളികരിച്ചു ടൂറിസ്റ്റ് കളെ ആകര്‍ഷിക്കാനും അത് വഴി വരുമാനം വര്‍ധിപ്പിക്കാനും ഉള്ള ഐഡിയ ഉണ്ടെന്നും മറ്റുമാണ് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നതു. H1 ഉം L1 ഉം വിസ പോലെ അഫ്ഗാനിസ്ഥാനിലേക്കുള്ള വിസ R1 അഥവാ Rape1 എന്ന പേരിലാണ് പുറത്തിറങ്ങുന്നത് . കൂട്ട ബലാല്സംഖതിനുള്ള വില നിലവാരം അഫ്ഗാന് പ്രസിഡണ്ട് ഈ ആഴ്ച പുറത്ത് വിടുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്ഗാന് പുരുഷ ജനത .
Subscribe to:
Post Comments (Atom)
5 comments:
അഫ്ഘാനിസ്ഥാനിൽ ജനിച്ചാൽ മതിയോ? പെണ്ണായാണ് ജനിക്കുന്നതെങ്കിലോ??
ചിലപ്പോൾ നഷ്ടപരിഹാരം കിട്ടി കിട്ടി ധനികയാവാനും മതി!!!! അപ്പോഴും നഷ്ടമില്ല, ല്ലേ.....
വിചാരണയും വിധിയുമൊക്കെ നീണ്ടുപോയാൽ N1 (നഷ്ടപരിഹാരവിസ) കൂടി വേണ്ടിവന്നേയ്ക്കും.
കുട്ടന്
ഈ വാര്‍ത്തയുടെ ലീങ്ക് ഒന്നു തരാമോ ?
അടുത്ത ജന്മത്തില് കുട്ടന് അഫ്ഗാനിസ്ഥാനില്‍
നല്ലൊരു സുന്ദരിയായി ജനിക്കാനുള്ള
വരം ഇതിനാല്‍ ചിത്രകാരന് കനിഞ്ഞ്
നല്കിയിരിക്കുന്നു :)
machu chithrakaara chadikkalle
കൊള്ളാം കേട്ടൊ.
Post a Comment