Sunday, August 2, 2009

ഗോപുമോന്‍ ആളൊരു പാവമാ

ഫോറം മാളിന്റെ മുന്‍പിലേക്ക് പത്തു പന്ത്രണ്ടു കാറുകള്‍ ഇരച്ചു കയറി . സാധാരണ ഇവിടെ പാര്‍കിംഗ് അനുവദനീയമല്ല . മാത്രവും അല്ല അവിടെ സല്ലാപം നടത്തിയിരുന്ന സകലമാന കാമുകി കാമുകന്മാരും ആ കാറുകള്‍ക്ക് ചുറ്റും കൂടി . സെക്യൂരിറ്റി പറഞ്ഞാണ്‌ മനസ്സിലായത് അവിടെ പ്രത്യക്ഷ പെട്ടിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കളിക്കാരാണ് എന്ന് . മുടിഞ്ഞ ഉന്തും തള്ളും ആരെയും കാണാന്‍ പറ്റാത്ത അവസ്ഥ . അപ്പോഴാണ് ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത് . ഏറ്റവും മുന്നില്‍ നിര്‍ത്തിയ കാറിന്റെ അടുത്ത് ഒരു പൂച്ച പോലും ഇല്ല .ഞാന്‍ അങ്ങോട്ട് നടന്നു . കാറിനുള്ളില്‍ നമ്മുടെ സ്വന്തം താരം സാക്ഷാല്‍ ഗോപുമോന്‍ . തിരിഞ്ഞു നടന്നാലോ എന്ന് ചിന്തിക്കായ്ക ഇല്ല . പെട്ടന്ന് ഗോപുമോന്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു . ഞന്‍ അടുത്തേക്ക് ചെന്നു . സുഖമാണോ ? മലയാളത്തില്‍ തന്നെ ചോദിച്ചു . ചെക്കന്‍ ജാടയില്‍ "good" എന്ന് പറയും എന്ന് കരുതിയ എനിക്ക് തെറ്റി . തിരിച്ചു നിസ്സഹായതയോടെ ഒരു ചോദ്യം ." എന്തുവാടെ നമ്മളെ ആരും മൈന്‍ഡ് ആക്കനില്ലല്ലോ " ? . ഞാന്‍ ആകെ തകര്ന്നു പോയി ..... പിന്നെ കുറെ കൊച്ചുവര്‍ത്തമാനങ്ങള്‍ ഒക്കെ പറഞ്ഞു പോകാന്‍ നേരത്ത് ലവന്‍ എന്നോട് ഒരു ചോദ്യം ..." അപ്പി ഒരു 500 രൂഫ ഉണ്ടോടെയ്‌ കടമായിട്ട് മതി പെട്രോള്‍ അടിക്കാനാ " ... ഇതില്‍ കൂടുതല്‍ എനിക്ക് താങ്ങാന്‍ പറ്റുമായിരുന്നില്ല ........ ഞാന്‍ ഞെട്ടി എഴുന്നേറ്റു .

5 comments:

Anonymous said...

ഉറക്കത്തിലല്ലേ കണ്ടത്? അതുകൊണ്ടായിരിക്കും ഗോപു മോന്‍ പാവമായത്..

Rejeesh Sanathanan said...

"അപ്പി ഒരു 500 രൂഫ ഉണ്ടോടെയ്‌ "

സ്വപ്നമല്ലേ ..ഒട്ടും കുറയ്ക്കേണ്ട...:)

കണ്ണനുണ്ണി said...

ഹിഹി സ്വപ്നം ആയിരുന്നല്ലേ....
ഗോപുമോന്റെ കാര്യം ആയോണ്ട് പറയാന്‍ ഒക്കില്ലേ

hi said...

hihihi athu kalakki

Riyas said...

Galakkeeeeeeeeeeeeeeeeeeeeee