Sunday, August 2, 2009

എന്ത് കൊണ്ടു ഓള്‍ഡ് മങ്ക്

തീര്‍ച്ചയായും വളരെ ഗൌരവമേറിയ വിഷയമാണ്‌ "എന്ത് കൊണ്ടു നമ്മള്‍ ഓള്‍ഡ് മങ്ക് തിരഞ്ഞെടുത്തു " എന്ന ചോദ്യം ... 40 രു‌പ എന്ന കുറഞ്ഞ കാശു കൊണ്ടു ഒരു കോട്ടര്‍ .. കരി ഓയില്‍ എന്ന് കരളു നഷ്ടപെട്ടവര്‍ വിളിക്കുമെങ്ങിലും . ലവന്‍ പുലിയാണ് .. വിസ്കി എന്ന റിസ്കി ആയ ലഖുപാനിയം ആവേശത്തോടെ കുടിചിരക്കുമ്പോള്‍ നമ്മള്‍ മറന്നു പോകുന്നത് നാളെയെ കുറിച്ചുള്ള ചിന്തകള്‍ ആണ് .. കെട്ട് അഥവാ ഹാങ്ങ്‌ ഓവര്‍ എന്ന വൃത്തികെട്ട അവസ്ഥയിലേക്ക് ആണ് വിസ്കി നമ്മളെ കൊണ്ടെത്തിച്ചത് . പോട്ടെ അത് മറ്റൊരു വശം .. വെറുതെ കുറെ കുടിക്കുന്നതിനേക്കാള്‍ കുറച്ചു കുടിക്കുക കൂടുതല്‍ പിമ്പിരി ആവുക എന്നതാണല്ലോ നമ്മളുടെ ലക്‌ഷ്യം .. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആണ് ഓള്‍ഡ് മങ്ക് എന്ന സാധാരണക്കാരുടെ ചൂടു പാനിയത്തില്‍ നിങ്ങളെ പോലെ എന്നെയും കൊണ്ടു എത്തിച്ചത് ...... തുടക്കക്കാരോടായി എനിക്കൊന്നേ പറയാനുള്ളൂ നെല്ലിക്ക നല്ല ഉപ്പിലിട്ട നെല്ലിക്ക ഓള്‍ഡ് മങ്ക് നു നല്ല തൊട്ടു നക്കി ആണ് . ശീലമായി കഴിഞ്ഞാല്‍ പിന്നെ നെല്ലിക്ക ഉടെയും ആവശ്യം ഇല്ല . മാസാവസാനം മാത്രം ഓള്‍ഡ് മങ്ക് കഴിക്കുന്ന സഹ കുടിയന്മാരോടു എനിക്ക് പറയാനുള്ളത് ഇതു മാത്രമാണ് "നിങ്ങള്‍ കാണിക്കുന്നത് വിശ്വാസ വഞ്ചന ആണ്" . കുടിച്ചാല്‍ പാമ്പ് ആയെ അടങ്ങു എന്ന് തീരുമാനിചിരങ്ങിയവര്‍ക്ക് ആയിരിക്കും ഓള്‍ഡ് മങ്ക് ഏറ്റവും വളരെ ഉപകാര പെടുക എന്തെന്നാല്‍ സാമ്പത്തിക ലാഭം അവര്ക്കു രണ്ടു വിധത്തിലാണ് ലഭിക്കാന്‍ പോകുന്നത് ഒന്നമാതായി കുറച്ചു കുടിച്ചാല്‍ മതി രണ്ടാമതായി കാശും കുറവാണു . ഓള്‍ഡ് മങ്ക് പരിചയ പെടുത്തിയ ആ വലിയ മനുഷ്യനോടു നന്ദി പറഞ്ഞു ഞാന്‍ നിര്‍ത്തുന്നു ........

7 comments:

Rejeesh Sanathanan said...

നന്ദി....ഈ വിലപ്പെട്ട വിവരങ്ങള്‍ക്ക്............

അപ്പോള്‍ എല്ലാം പറഞ്ഞപേലെ..ചിയേഴ്സ്........:)

chithrakaran:ചിത്രകാരന്‍ said...

സകല ബ്രാണ്ടുകളെയും പരിചയപ്പെടുത്തുന്ന ഒരു പോസ്ടോ പരംബരയോ ആരെങ്കിലും ഇടുക. :)

ചാണക്യന്‍ said...

ഓള്‍ഡ് മങ്കിനിപ്പോള്‍ 55 രൂപയാണ്:):)

ബിനോയ്//HariNav said...

ഹി ഹി ചാണക്യനാണ് പുലി! Well updated.

കുട്ടാ വെളിപാടുകള്‍ക്ക് നന്ദി :)

ഈ പാവം ഞാന്‍ said...

ഇപ്പോള്‍ ടസ്കര്‍ എന്നോരു സംഭവം ഉണ്ട് ചേട്ടാ...

മുക്കുവന്‍ said...

good old days with old monk...!!

havent tasted it for some time.

really old monk is the best! cheap and no risk!

whisky always makes hangover for me... try any brandy ( preferably good cognac )

Prince said...

Nee ithrayum kalam kudichathukondu mattullorkku upayokam ayallooo...:)